Thursday, November 4, 2010

എന്താ പറയുക

വല്ലാത്തൊരു ആശങ്കയിലാണു ഞാന്‍.കുറെ നാളായി പ്രസംഗങ്ങള്‍ക്ക് പോകാന്‍ എനിക്ക് മടിയാണ്..ആരെങ്കിലും വിളിച്ചാലും കഴിവതും ഒഴിവാകാന്‍ ശ്രമിക്കുകയാണ്..പ്രധാന കാരണം വാക്കിനും കര്‍മ്മത്തിനുമിടയില്‍ അകലം പാലിച്ചു കൊണ്ട്ട് ജിവിക്കാനാവില്ല എന്ന ഉള്‍താപമാണ്..''കുഞ്ഞേ നീ പറയുന്നത് മാത്രം ചെയ്യുകയും ചെയ്യുന്നത് മാത്രം പറയുകയും
ചെയ്യുന്നവനായിരിക്കുക'' എന്ന വരികള്‍ ഉള്ളില്‍ തറഞ്ഞതില്‍ പിന്നെ എന്തെങ്കിലും അരുതായ്കകള്‍ പ്രവര്‍ത്തിച്ചാല്‍,പറഞ്ഞാല്‍ പിന്നെ ഉള്ളിലൊരു കുത്തലാണ്..അതിനെ പൂര്‍ണമായും തള്ളിക്കളയാനുമാകില്ല.. അത് കൊണ്ടു തന്നെ വേണ്ടന്നു വെച്ചത്..ഹൃദയം വിഭജിക്കപ്പെടുകയാണ്...
അടുത്താഴ്ച ഒരു ക്ളാസെടുക്കേണ്ടതുണ്ട്...Women, Creating a safe World. എന്നതാണ് വിഷയം.ബൈബിള്‍ സംബന്ധിയാകണം, മാര്ത്തയുടെയും മറിയയുടെയും ക്രിസ്തുവിനയൂം റിലേററ് ചെയ്താകണം..
എന്താ പറയുക.സ്ത്രിപക്ഷ കാഴ്ചപ്പാടോടെ പറയുകയും വേണം..വീടുകളില്‍ പെണ്‍കുട്ടികളോട് വിവേചനപ്‌ുര്‍വമാണോ പെരുമാറുന്നത്...സ്ത്രീകള്‍ ഉയരത്തിലെത്തുമ്പോള്‍ പുരുഷന്‍ അസൂയാലുവാകുന്നുണ്ടോ, തുടങ്ങിയ ചോദ്യങ്ങളുമായി ഒരു വിഷയം..ഫെമിനിസം ഒന്നുമല്ല ഉദ്ദേശിക്കുന്നത്..സ്ത്രികളെ കുറച്ചു കൂടി ഉയര്‍ത്താനാകുന്ന ചിന്തകള്‍ , അത്രമാത്രം...

കേരളത്തെയോ, ഇന്ത്യയെ സംബന്ധിച്ചോ ഇത്തരം വിഷയങ്ങള്‍ക്ക് യാതൊരുവിധ പ്രാധാന്യവും വേണ്ടതില്ല, കാരണം ഇവിടെ സ്തീകള്‍ഏറെ പുരോഗമനത്തിന്റെ പാതയിലാണ്..പുരുഷനോടൊപ്പം തന്നെ എല്ലാ തലങ്ങളിലും അവളും പ്രവര്‍ത്തിക്കുന്നുണ്ട്, ഇപ്പോഴിതാ ഭരണത്തിലും സംവരണം.അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇത്തരം ചര്‍ച്ചകള്‍ വേണ്ടത്‌.അല്ലെങ്കില്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍...

ഒരു താല്പര്യവും തോന്നുന്നില്ല..ഒരു വിശാലമായ കാഴ്ച്ചപ്പടിലെക്കൊന്നും ആരും വരുന്നില്ല എന്നൊരു തോന്നല്‍..Think Globally and act Locally എന്നൊക്കെ വെറുതെ പറയാം..

No comments:

Post a Comment