
സുരക്ഷിത ലോകം സൃഷ്ടിക്കുന്ന വനിത എന്ന വിഷയത്തെ സംബന്ധിച്ച് പറയുവാനുന്ടായിരുന്നത് മുക്താര്‍ മയ് എന്ന പാകിസ്ഥാന്‍ സ്ത്രീയെ പറ്റിയായിരുന്നു. മാനത്തിന്റെ പേരില്‍ ചവിട്ടിയരയ്ക്കപ്പെട്ട തന്റെ ജിവിതം പണയപ്പെടുത്തിക്കൊണ്ട് ,തന്നെപ്പോലെ ഹതഭാഗ്യരായ അനേകം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരുത്തുപകരാനായി തന്നിലവശേഷിച്ചിരുന്ന ഊര്‍ജം വ്യയപ്പെടുത്തിയ
ശക്തയും ധീരയുമായ വനിത.സുരക്ഷിതലോകം സൃഷ്ടിക്കുന്ന വനിത എന്ന നാമം ഏറ്റവും ഇണങ്ങുന്നത് ഒരിക്കല്‍ ദരിദ്രയും, ആലംബഹീനയും, നിസ്സഹായയുമായിരുന്ന ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ്..
കുറേനാള്‍ മുന്‍പ് നടന്ന പുസ്തക പ്രദര്‍ശനത്തില്‍ നിന്നും പേരിന്റെ പ്രത്യേകത കണ്ട് വാങ്ങിയതാണിത്.In The name of Honour മാനത്തിന്റെ പേരില്‍) എന്നാണ് ആ പുസ്തകത്തിന്റെ പേര്.ഒറ്റയിരുപ്പിനു ആ പുസ്തകം വായിച്ചു തീര്‍ത്തു.മുക്താര്‍ മയ് എന്ന
ദരിദ്രയും വിദ്യാഭ്യാസമില്ലാത്തവള്മായ പാകിസ്ഥന്‍കാരി സ്ത്രിയ്ക്ക് ലഭിച്ച മനുഷ്യത്വ രഹിതമായ പീഡനത്തിന്റെയും സാഹസികമായ അതിജീവനത്തിന്റെയും ഹൃദയവര്‍ജ്ജകമായ സ്മരണ. താഴ്ന്ന ജാതിക്കാരായ തങ്ങളുടെ 12 വയസുള്ള സഹോദരന്‍ ഉയര്‍ന്ന ജാതിയിലുള്ള മസ്തോയ് വിഭാഗത്തിലുള്ള ഒരു സ്ത്രിയുമായി സംസാരിച്ചു എന്ന കുറ്റത്തിനു ഈ കുട്ടിയ തല്ലിച്ചതയ്ക്കുകയും തടവിലിടുകയും ചെയ്തു. തങ്ങളുടെ വീടിനു വന്ന നാണക്കേടിന് പകരം വീട്ടാന്‍ ആ പയ്യന്റെ സഹോദരിയായ മുക്തരിനെ അവര്‍ക്ക് വിട്ടുകൊടുക്കുക മാത്രമാണെന്ന് പ്രബലരായ ഗ്രാമസഭ തീരുമാനിക്കുന്നു.അങ്ങനെ മുക്താര്‍ കൂട്ട മാനഭംഗത്തിന് വിധേയയാക്കപ്പെടുന്നു. വിദ്യാഭ്യാസമില്ല, സാമ്പത്തികമില്ല,ആള്‍ ബലമില്ല,അധികാരങ്ങളിലുള്ള പിടിയുമില്ല.പിച്ചിചിന്തപ്പെട്ട ശരീരവും മുറിവേറ്റ മനസ്സുമായി തീര്‍ത്തും നിരാലംബയും നിസ്സഹായയുമായി കരയാന്‍ മാത്രം
വിധിക്കപ്പെട്ട ഒരു സ്ത്രീ. അവള്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന്‍ സ്വന്തക്കാര്‍ പോലും വിധിയെഴുതി.കരഞ്ഞുതളര്‍ന്ന പാവം പെണ്ണ് താന്‍ ആത്മഹത്യ ചെയ്യണമോ വേണ്ടയോ എന്നറിയുവാന്‍ അവള്‍ക്കാകെ ആശ്രയമായിരുന്ന ഖുറാന്‍ തുറക്കുന്നു.ഏറെ
വിചിന്തനങ്ങള്‍ക്ക് ശേഷം അവള്‍ തീരുമാനിക്കുന്നു , ആത്മഹത്യ അവളുടെ ജീവിതത്തിലെ അവസാന വഴിയാണെന്ന്‍, അതിനു മുന്‍പില്‍ അവള്‍ക്കനേകം വഴികള്‌ുന്ടെന്ന്‍..
അവള്‍ തന്റെ പീഡകര്‍ക്കെതിരെ നിയമപോരാട്ടം തുടങ്ങുന്നു.ആറു പേര്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്നു..കേസ് ഇപ്പോഴും സുപ്രിംകോടതിയിലുണ്ട്, തീര്ന്നിട്ടില്ല. വന്‍ നഷ്ടപരിഹാര തുകയുമായി പ്രസിഡന്റ് ഒഫിസില്‍ നിന്ന് വന്ന ഒഫിഷ്യലായ സ്ത്രിയോട്,
തനിക്ക് കാശല്ല ആവശ്യമെന്നും തന്റെ ഗ്രാമത്തില്‍ ഒരു സ്ക്കൂള്‍ വേണമെന്നും പറയുന്നു..ആ തുകയുമായി അവള്‍ തന്റെ കുഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കായി ഒരു സ്ക്കൂള്‍ തുടങ്ങുന്നു..സാധാരണയായി അവിടെ പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിന്
അയയ്ക്കാറില്ല, പകരം പ്രായപ്‌ുര്ത്തിയാകുന്നതിനു മുന്‍പേ വിവാഹം ചെയ്തു അയയ്ക്കുകയാണ് പതിവ്..ധാരാളം സ്തീകള്‍ ബാലാല്‍ക്കാരത്ത്തിനു ഇരയാകുകയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. മുഖ്തരിനു നേരിട്ട
ഏറ്റവും വലിയ പ്രയാസം ഈ അമ്മമാരെയും പെണ്‍കുട്ടികളെയും തങ്ങളുടെ അവകാശങ്ങളെയും നിതിനിഷേധങ്ങളെയും പറ്റി ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു. മസ്തോയ് വിഭാഗക്കാരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും വരെയും ഏറെ ഭീഷണി ഇവര്‍ നേരിട്ടിരുന്നു.
ഇപ്പോഴിവരുറെ സ്ക്കൂളില്‍ ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്നു..ധാരാളം സ്ത്രികള്‍ നിയമോപദേശങ്ങള്‍ക്കായി വരുന്നു..പീഡനങ്ങള്‍ക്കിരയായവര്‍ക്ക് അഭയം കൊടുക്കുന്നു..മുഖ്താരും അവരുട വിദ്യാഭ്യാസംപൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇവരെ സഹായിക്കുന്നു.ധാരാളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എവിടെയെങ്കിലും ഈ പുസ്തകം കിട്ടുകയാണെങ്കില്‍ വാങ്ങി വായിക്കണം.
സുരക്ഷിതലോകം സൃഷ്ടിക്കുന്ന വനിതാ എന്ന നാമം ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇണങ്ങുക..ഞാനെന്റെ തന്നെ ഉള്ളിലെക്കൊന്നു
തിരിഞ്ഞു..എന്റേതായ വീടിന്റെ, തൊഴിലിന്റെ,സാമ്പത്തികതയുടെ,സുരക്ഷിതത്വത്തിന്‍ കീഴില്‍ തൃപതിപ്പെടുന്ന ജീവിതം, അതിനപ്പുറത്ത് പോകാന്‍, അപരന്റെ ജീവിതപ്രശ്നങ്ങളിലേക്ക് കടന്നു ചെല്ലാന്‍ വിസമ്മിതിക്കുന്ന സ്വാര്‍ത്ഥതയുടെ വേലിക്കെട്ടുകളെ
തകര്‍ത്തു കളയെണ്ടിയിരിക്കുന്നു.
No comments:
Post a Comment