Wednesday, November 17, 2010

ശരിയും തെറ്റും




മദ്യം മനുഷ്യനെ അപകടകാരിയാക്കുന്നു.എന്നും അപ്പായെന്നു വിളിച്ചോടിയെത്തിയിരുന്ന കുഞ്ഞുങ്ങള്‍ ഇപ്പോഴിതാ അമ്മയുടെ പിന്നിലേക്ക് ഒടിയോളിക്കുന്നു.അപ്പയുടെ കൂടെ നമുക്കിനി പോകണ്ടായെന്നവര്‍. അവളാകട്ടെ സഹികെട്ട് അവളുടെ വീട്ടിലെക്കു
തിരിച്ചെത്തി. അവന്‍ ആത്മഹത്യ ചെയ്തുകളയും എന്ന ഭീഷണിയും മുഴക്കുന്നു..ഈ സ്ത്രീ എന്ത്ചെയ്യും.തീരെനിവര്‍ത്തികെട്ടിട്ടാണ്ഞാന്‍ഇറങ്ങിപോന്നത്.ഇഷ്ടമുണ്ടായിട്ടല്ല.എനിക്കറിയാം,മക്കള്‍ക്ക് അതും രണ്ടു പിഞ്ചുപെണ്കുഞ്ഞുങ്ങള്‍ക്ക്,അപ്പനില്ലാതെജീവിക്കാനാവില്ലെന്ന്.എനിക്കും ഒരാണ്‍ തുണയില്ലാതെ തനിയെ ജിവിതം ബുദ്ധിമുട്ടാണ്.പക്ഷെ അത്തരമൊരു
തിരുമാനം എടുക്കേണ്ടി വന്നു. രാവിലെ അകത്തു ചെന്നില്ലെങ്കില്‍ അയാള്‍ക്ക് വിറയ്ക്കും. വീട്ടില്‍ ആളുകളെ കൂട്ടിവന്നു കുടി തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും എതിര്‍ത്തു. ഒരു ചികിത്സയ്ക്ക് തയ്യാറുമല്ല. എത്ര നാളായി ധ്യാനം, പ്രാര്‍ത്ഥന,, വഴിപാട് ഒക്കെയായി ഞാനിങ്ങനെ..

''എന്ത് വന്നാലും നീ സ്ട്രോഗ് ആയി തന്നെ നിന്നെ പറ്റു എന്നവളോടു പറഞ്ഞു.കുടി നിര്‍ത്തിയല്ലാതെയിനി തിരികെ പോവില്ല എന്നുതന്നെ ഒരു തീരുമാനം നിന്റെ ഭാഗത്ത് നിന്നുണ്ടാകണം .ഒരു കുടുമ്പത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സന്നദ്ധനാകാതെ
സ്വയം നശിക്കാനും കൂടെയുള്ളവരെ നശിപ്പിക്കാനും മുതിരുന്ന ഒരു ഭര്‍ത്താവിനെ വേണ്ടെന്നു വെക്കുക..ധൈര്യപൂര്‍വം അത്തരമൊരു തീരുമാനം എടുക്കുക, എന്നവളോടു പറഞ്ഞു.നീ ഭയപ്പെടുന്നത് പോലെ അയാള്‍ ആത്മഹത്യ ചെയ്യില്ല.ഒക്കെ ഒരു ഭീഷണിയാണ്.
നിന്നെ വരുതിക്ക് കൊണ്ടുവരാന്‍. ഇനിയയാള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെയെന്നു കരുതുക.ഇത്തരം ഒരു അപ്പന്‍ മക്കള്‍ക്കില്ലാതിരിക്കുന്നതാണ് നല്ലതെന്നു കരുതുക.

ക്ഷമയുടെയും സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയുമൊക്കെ നന്മകളെ പ്രകീര്‍ത്തിച്ചു പ്രസംഗിച്ചിട്ടുണ്ട്‌.സ്നേഹത്തില്‍നിന്ന് തന്നെ വഴിതെറ്റിയോരാളെ നേടുന്നതാണ് ദൈവീകവഴിയെന്നൊക്കെ ചിന്തിച്ചിട്ടുമുണ്ട്‌,പക്ഷെ ഇപ്പോഴങ്ങനെ ചിന്തിക്കാനാവുന്നില്ല.തന്റെ
ഭാര്യയുടെ, മക്കളുടെ കുടുമ്പത്തിന്റെ ഡിഗ്നിറ്റി കാത്തുസൂക്ഷിക്കാനാകാത്തൊരുവനെ വേണ്ടെന്നു വെക്കാന്‍ ഒരു സ്ത്രീ തയ്യാറാകണമെന്നു എന്റെ മനസ്സിപ്പോള്‍ ശാഠൃം പിടിക്കുന്നു. എന്റെ ജീവിതത്തിലായിരുന്നുവെങ്കിലും ഞാന്‍ അങ്ങനെ തന്നെ
ചെയ്തിരുന്നെനെ. അതെ, അങ്ങനെ തന്നെയെന്ന് മനസ്സ് പറയുന്നു,പിന്നിട് ഒരു വിചിന്തനം ഉണ്ടായിക്കൂടാ എന്നുമില്ല. ഒരു സ്ത്രിയുടെ, അവളൊരു ഭാര്യയാണെങ്കില്‍, അവളുടെ മാന്യത പുരുഷനാണ്.അത് പ്രൊട്ടെക്റ്റ്‌ ചെയ്യാന്‍ അയാള്‍ ഉത്തരവാദിത്വപ്പെട്ടവനുമാണ്.
തുടങ്ങിയ സ്ത്രിപക്ഷ ചിന്തകളോട് അനുഭാവം പുലര്ത്താതിരിക്കാനാകില്ല.

എന്നാലുമുള്ളില്‍ സന്ദേഹം ഇല്ലാതില്ല.സഹനത്തിലൂടെയും സ്നേഹത്തിലൂടെയും ഒരുവനെ നേടാന്‍ കഴിഞ്ഞാല്‍ അതല്ലേ നല്ലതെന്നു.

ദൈവമേ പറയാനെന്തെളുപ്പം, ഒരു കുഞ്ഞു കളിയാക്കല്‍ പോലും ചിലപ്പോള്‍ എന്നെ പ്രകോപിപ്പിച്ചിട്ടുണ്ട്.അപ്പോള്‍ പിന്നെ

സ്നേഹമെന്നും സഹനമെന്നുമൊക്കെ വലിയ കാര്യങ്ങള്‍ പറയാനുള്ള യോഗ്യത ഉണ്ടോ?..ഞാനെന്നോടു തന്നെ കലഹിക്കുകയാണ്.

രണ്ടു ദിവസമായി ദൈവത്തോടു ഒന്നും ആവശ്യപ്പെട്ടിട്ടില്ല.ഇവര്‍ രണ്ടു പേരുടെയും മനംതിരിവല്ലാതെ മറ്റൊന്നും.ദൈവം യോചിപ്പിച്ചത് മനുഷ്യന്‍ വേര്‍പിരിക്കരുത്. ഭര്‍ത്താവില്ലാതെ ഭാര്യയ്ക്കും, ഭാര്യയില്ലാതെ ഭര്‍ത്താവിനും ജിവിക്കാം, പക്ഷെ
കുഞ്ഞുങ്ങള്‍ക്ക്‌ അപ്പനെയും അമ്മയെയും വേണം.വീടു കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാണ് നിലനില്‍ക്കേണ്ടത്.

2 comments:

  1. ഇനിയയാള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെയെന്നു കരുതുക.ഇത്തരം ഒരു അപ്പന്‍ മക്കള്‍ക്കില്ലാതിരിക്കുന്നതാണ് നല്ലതെന്നു കരുതുക.

    ReplyDelete
  2. ദൈവത്തെ കാത്തിരിക്കാതെ എന്തേലും ചെയ്യൂ
    :-)

    ReplyDelete